ഇരുപതുവര്‍ഷം മുമ്പ് സംവിധാന സഹായിയാകുവാനുളള മോഹവുമാ യാണ് മഹേഷ് പി.നായര്‍ എന്ന യുവാവ് സിബി മലയിലിനെ കാണു ന്നത്. 'മുദ്ര എന്ന ചിത്രത്തിന്റെ സ്ക്രീന്‍ ടെസ്റ്റ് നടക്കുന്ന സമയം. അപ്രതീക്ഷിതമായി സ്ക്രീന്‍ ടെസ്റ്റിലും പങ്കെടുത്ത മഹേഷിന്റെ പ്രകടനം കണ്ട സിബി മലയില്‍, ലോഹിതദാസ്, ചലച്ചിത്ര നിര്‍മാതാവ് നന്ദകുമാര്‍ എന്നിവരാണ് അയാളിലെ നടനെ കണ്ടെത്തിയത്. മമ്മൂട്ടി ക്കൊപ്പം മുദ്രയില്‍ ശ്രദ്ധേയമായ റോള്‍ ചെയ്തുകൊണ്ട് ആ യുവാവ് ക്യാമറയ്ക്കു മുന്നിലെത്തി. തുടര്‍ന്ന് നൂറിലധികം ചിത്രങ്ങളില്‍ ചെറു തും വലുതുമായ വേഷങ്ങള്‍.ബിഗ്സ്ക്രീനിനു പുറമെ മിനിസ്ക്രീനിലും നടനും നിര്‍മാതാവുമൊ ക്കെയായി തിളങ്ങിയ മഹേഷ് ഇതാ സംവിധായകനായി മാറുന്നു. പൃഥ്വിരാജിനെ നായകനാക്കി 'കലണ്ടര്‍ എന്ന ചിത്രമെടുത്തുകൊ ണ്ട് ക്യാമറയ്ക്കു പിന്നിലെത്തുകയാണ് മഹേഷ്. മധുപാലിനുശേഷം സംവിധാനരംഗത്തേക്കു ചുവടുമാറ്റുന്ന മറ്റൊരു നടന്‍.
സിനിമാ സംവി ധാനമെന്നത് വലിയൊരു സ്വപ്നമായിരുന്നുവെന്ന് മഹേഷ്. അപ്രതീ ക്ഷിതമായി നടനായപ്പോള്‍ സംവിധാനമോഹം ഉള്ളിലൊതുക്കി. അഭിനയരംഗത്ത് സജീവമായിരുന്ന കാലത്താണ് അമ്മയ്ക്കു കാന്‍സര്‍ പിടിപെട്ടത്.അതു തന്നെയും സഹോദരങ്ങളെയും വല്ലാതെ ഉലച്ചെന്ന് മഹേഷ്. ആ സമയത്താണ് അമേരിക്കയിലേക്കുള്ള കുടി യേറ്റം. എട്ടുകൊല്ലം പ്രവാസി. അപ്പോഴും വെള്ളിത്തിരയോടുള്ള ഇഷ്ടം അദ്ദേ ഹം ഉപേക്ഷിച്ചില്ല. ഷിക്കാഗോയിലെ കൊളംബിയ സര്‍വകലാശാലയില്‍ നിന്നു സിനിമ സംവിധാനത്തില്‍ കോഴ്സ് പൂര്‍ത്തിയാക്കി. ലോകസിനിമയെക്കുറിച്ചും പുതിയ സിനിമാ സാങ്കേതികതയെപ്പറ്റിയും ഏറെ പഠിച്ചത് അവിടെ നിന്നാണെന്ന് മഹേഷ്. അമേരിക്കയിലുള്ളപ്പോഴും അവിടെ ചിത്രീ കരിച്ച ചില സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീണ്ടും അഭിനയരംഗത്ത് സജീവമായി. ഭാര്യ ഹേമ, മക്കള്‍ മാളവിക, മേഘന എന്നിവര്‍ക്കൊപ്പം ഇപ്പോള്‍ ഏറ്റുമാനൂരില്‍ താമസിക്കുന്ന മഹേഷ് സംവിധായകന്റെ തൊപ്പിയണിയു ന്നതിന്റെ ത്രില്ലിലാണ്.
സംവിധായകനെന്ന ലേബലില്‍ കന്നിച്ചിത്രത്തിനൊരുങ്ങുമ്പോള്‍ മഹേഷ് നന്ദി പറയുന്നത് നിര്‍മാതാവ് സജി സന്ത്യാടിനും തിരക്കഥാ കൃത്ത് ബാബു ജനാര്‍ദനനുമാണ്. സംവിധാനരംഗത്ത് തുടക്കക്കാര നായ തന്നില്‍ നിര്‍മാതാവിനുളള വിശ്വാസവും അദ്ദേഹം നല്‍കുന്ന പ്രോത്സാഹനവുമാണ് ആത്മവിശ്വാസം നല്‍കുന്നതെന്ന് മഹേഷ്. പ്രമേയത്തിലെ പുതുമകള്‍കൊണ്ട് പേരെടുത്ത ബാബു ജനാര്‍ദനന്റെ തിരക്കഥയിലാണ് തന്റെ ആദ്യചിത്രമെന്നത് മറ്റൊരു ഭാഗ്യമായി അദ്ദേഹം കരുതുന്നു. ബാബുവിന്റെ മുന്‍ചിത്രങ്ങളിലെന്നപോലെ ശക്തമായ തിരക്കഥ യാണ് 'കലണ്ടറിലും. നടന്‍ മധുപാലിന്റെ 'തലപ്പാവ് എന്ന ചിത്രത്തി നുശേഷം ബാബു മറ്റൊരു പുതിയ സംവിധായകനുവേണ്ടി തിരക്കഥ യൊരുക്കുന്നുവെന്ന പ്രത്യേകതയും 'കലണ്ടറിനുണ്ട്. പൃഥ്വിരാജിന്റെ പോസിറ്റീവ് ആയ സമീപനവും തനിക്കു ധൈര്യം നല്‍ കുന്നുവെന്ന് മഹേഷ് പറയുന്നു. ആദ്യം പറഞ്ഞ കഥയിലെ പോരായ്മ കള്‍ ചൂണ്ടിക്കാട്ടിയ പൃഥ്വിരാജ് പുതിയൊരു കഥയില്‍ സിനിമ ചെയ്യാ മെന്നാണ് പറഞ്ഞത്. കഥ പറയുമ്പോള്‍ അത് പൂര്‍ണമായും ഉള്‍ക്കൊ ണ്ട് പ്രതികരിക്കുന്ന പൃഥ്വിരാജിന്റെ രീതി ആ നടനെ ഉയരങ്ങളിലെത്തി ക്കുമെന്ന് മഹേഷ്. വിപിന്‍ മോഹന്റെ ക്യാമറയാണ് മറ്റൊരു പ്ളസ് പോയിന്റ്. എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന നല്ലൊരു കുടുംബചിത്ര മാണ് തന്റെ മനസ്സിലെന്നു സംവിധായകന്‍.
ഒരു അമ്മയുടെയും മകളുടെയും ജീവിതത്തിലേക്ക് അപ്രതീക്ഷിത മായി കടന്നുവരുന്ന രണ്ടു വ്യക്തികളും അവര്‍ക്കിടയിലെ പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജും മുകേഷുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. കോളജ് അധ്യാപികയായ തങ്കം ജോര്‍ജ് എന്ന അമ്മയുടെ റോളില്‍ മോഹിനിയെത്തുമ്പോള്‍ കൊച്ചു റാണിയെന്ന മകളായി നവ്യാനായരും അഭിനയിക്കുന്നു. 'നന്ദനം, 'അമ്മ ക്കിളിക്കൂട്, 'വെള്ളിത്തിര എന്നീ ചിത്രങ്ങള്‍ക്കുശേഷം നവ്യയും പൃഥ്വി യും ജോഡിയാകുന്ന ചിത്രമാണ് 'കലണ്ടര്‍. ജഗതി ശ്രീകുമാര്‍, വിജയ രാഘവന്‍, മല്ലികാ സുകുമാരന്‍, സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് കോടിയേരി തുടങ്ങിയവരും ഇതിലെ അഭിനേ താക്കളാണ്. നാലുഗാന ങ്ങളാണ് ചിത്രത്തിലുള്ളത്. കോട്ടയത്തും പീരുമേട്ടിലുമായി ചിത്രീകരി ക്കുന്ന 'കലണ്ടര്‍ അടുത്തവര്‍ഷം ഏപ്രി ലില്‍ തിയറ്ററുകളിലെത്തും.
രാജിസന്നദ്ധത
10 years ago
No comments:
Post a Comment